Pages

Sunday, April 29, 2012

എന്റെ "യാത്ര ..."

നഷ്ടപെടുന്നു ....ഓരോന്നോരോന്നായി ....നാട് ,വീട് കൂട്ടുകാര്‍ എല്ലാം......
പായുകയാണ് ..... ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ... അവിടെ നിന്നും .......
നില്‍ക്കാന്‍  എനിക്ക് സമയമില്ല.. ഓടണം ...ഓടിക്കൊണ്ടേയിരിക്കണം ... എന്തിന്റെയൊക്കെയോ പിറകെയുള്ള മരണ പാച്ചില്‍ ....... ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന് ....അത് കഴിയുമ്പോള്‍ .....
ഇതിനോരവസാനമില്ലേ ......???
ഉണ്ടായിരിക്ക്കും......!!!
എത്രദൂരം പിന്നിട്ടു എന്നറിയില്ല ...ഏതൊക്കെയോ നാടുകള്‍ .... അവിടുത്തെ ജനങ്ങള്‍ , അവരുടെ ജീവിതങ്ങള്‍ ......
ഈ  ഓട്ടത്തിനിടയില്‍ ആരൊക്കെയോ കൂടെ കൂടി... ആരൊക്കെയോ കൊഴിഞ്ഞു പോയി .... കൂടെയുള്ളവരെ ഒപ്പം കൊണ്ടുപോകാണോ, കൊഴിഞ്ഞു പോയവരെ സ്മരിക്കാനോ എനിക്ക് നേരമില്ല....

സമയമില്ല എന്ന് എനിക്ക് സ്വയം തോന്നുന്നു .... ഏറെ ദൂരം ഇനിയും താണ്ടാന്‍ ഉള്ളതുപോലെ ....
എങ്ങോട്ട് പോകുന്നു ...? എന്തിനു പോകുന്നു..??? അതുമാത്രം അറിയില്ല...
എല്ലാം ഒറ്റ നിമിഷം കൊണ്ടാവസാനിപ്പിച്ച്  കാലത്തിന്റെ മടിത്തട്ടില്‍ എല്ലാം മറന്നു ഒന്നുറങ്ങണമെന്നുണ്ട് ....... പക്ഷെ ...പക്ഷെ  എന്റെ മുന്നില്‍ പായുന്ന സഹയാത്രികനെ കാണുമ്പോള്‍ , അവനെ പിന്‍തള്ളി എനിക്ക് മുന്നേറാനുള്ള എന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു.. ...
പിന്തിരിഞ്ഞു നോക്കാന്‍ എനിക്ക് സമയമില്ല .... കൂടെ ഓടുന്നവര്‍ ആരെല്ലാമാണെന്നു ശ്രദ്ധിക്കാന്‍ എനിക്ക് നേരമില്ല .... ഒരു പക്ഷെ ഞാന്‍ അവനെ സഹായിക്കേണ്ടി വന്നാലോ ?

ഇതിനിടയില്‍ എന്റെ ലാഭങ്ങളുടെ കണക്കല്ലാതെ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഞാന്‍ ശ്രമിച്ചില്ല ... പോയത് പോയി..... അത്രമാത്രം .....
ഇടയ്ക്കു ശരീരത്തിനും മനസിനും ഒരുതരം തളര്‍ച്ച അനുഭവപ്പെടുമ്പോള്‍ ഒന്ന് വിശ്രമിക്കും ....
അപ്പോള്‍ ഗതകാല സ്മരണകള്‍ മനസ്സില്‍ കുമിഞ്ഞു കൂടും .. ഇല്ല.... അതൊക്കെ കഴിഞ്ഞ കാര്യങ്ങള്‍ ... മുന്നോട്ടുള്ള യാത്രയില്‍ അതിനൊന്നും ഒരു പ്രസക്തിയുമില്ല ...
 ഓടണം ..... ഇനിയും വേഗത്തില്‍ ഓടണം ...... വഴിയറിയാത്ത...ധൂരമറിയാത്ത  ഒരുയാത്ര .......

ഇനിയും ഒരുപാടുദൂരം പോകാനുണ്ട് ..........


മനു ജോസഫ്‌ ......

No comments:

Post a Comment